കോട്ടയം : നെല്ലപ്പാറയിൽ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ രാത്രി പന്ത്രണ്ടരക്കായിരുന്നു അപകടം.
Advertisements
തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 36 പേർക്ക് പരിക്ക് പറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിദ്യാർഥികളെ പാലായിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥി സംഘം കൊടൈക്കനാൽ സന്ദർശിച്ചു തിരിച്ചു മടങ്ങുമ്പോഴാണ് അപകടം. സ്കൂളിൽ നിന്നും 3 ബസുകളിലായാണ് വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയത്. ഇതിൽ ഒരു ബസാണ് അപകടത്തിൽ പ്പെട്ടത്. ആകെ 46 പേരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. നെല്ലപ്പാറയിലെ വലിയ വളവിൽ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.


