കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ജി.കെ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ നെച്ചിപ്പുഴൂർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ കരയോഗം, കൂട്ടിയാനി, പുളിയ്ക്കപ്പാലം, തോപ്പിൽകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, ചാലാഗിരി, ആദർശം ക്ലബ്ബ്, വാരിമുട്ടം, ദിവാൻ പൈപ്പ്, വൈദ്യൻ പടി, തോപ്പിൽ പറമ്പ്, വില്ലൂന്നി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നത്തുകടവ് ,കുന്നപ്പള്ളി,ലീല എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരംകുന്ന് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വൈഎംസിഎ ,ഹൈ സ്കൂൾ ട്രാൻസ്‌ഫോർമർ ,അമ്മൻകരി , സൂരി ,ലേയ്ക്ക് സോങ് ,ഗോകുലം ,ബസാർ,സെൻ്റ്. ജോർജ് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 മുതൽ 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളങ്ങര, മലകുന്നം , പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മണി മുതൽ വൈന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലക്സോ, വിൻഫീൽഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മണി മുതൽ വൈന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
സാമ്പത്തിക ക്രമക്കേട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കുമരകം എസ്.കെ.എം ദേവസ്വം സെക്രട്ടറിയെ പുറത്താക്കി; പുറത്താക്കിയത് ദേവസ്വം അംഗങ്ങളുടെ വോട്ടെടുപ്പിൽ; ക്ഷേത്രത്തിൽ സ്ഥാപിക്കേണ്ട സോളാർ വീട്ടിൽ സ്ഥാപിച്ചതായി ആരോപണം
കോട്ടയം: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറിയെ പുറത്താക്കി. മുൻ പൊലീസ് ഉദ്യോഗസ്ഥനായ കുമരകം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ആനന്ദക്കുട്ടനെതിരെയാണ് കുമരകം ശ്രീകുമാര മംഗലം ദേവസ്വം നടപടിയെടുത്തത്. ക്ഷേത്രത്തിൽ സ്ഥാപിക്കേണ്ട സോളാർ ലൈറ്റുകളുടെ ഫണ്ട് ഉപയോഗിച്ച് വീട്ടിൽ അടക്കം സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും, കൃത്യമായി ഇടപെടൽ നടത്താതിരുന്നതിനെ തുടർന്ന് ദേവസ്വത്തിന് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തതായുള്ള ആരോപണത്തെ തുടർന്നാണ് ഇദ്ദേഹത്തെ ദേവസ്വം പുറത്താക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നടത്തിപ്പിൽ പങ്കാളികളായ നാല് ശാഖാ പ്രതിനിധികളും ഇദ്ദേഹത്തിന് എതിരെ വോട്ട് ചെയ്തു. ഇതേ തുടർന്നാണ് ആനന്ദക്കുട്ടന് എതിരെ നടപടി എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. 19 അംഗ കമ്മിറ്റിയിൽ 16 പേരും ഇദ്ദേഹത്തിന് എതിരെ നിലപാട് എടുത്തു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയുള്ള നിലപാട് കമ്മിറ്റി സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുമരകം വടക്കുംഭാഗം, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എസ്.എൻ.ഡി.പി ശാഖകൾക്കാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ കമ്മിറ്റി അടക്കം രൂപീകരിക്കുന്നത്.
ഈ കമ്മിറ്റിയുടെ സെക്രട്ടറിയായാണ് സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ ആനന്ദക്കുട്ടനെ നിയമിച്ചിരുന്നത്. ക്ഷേത്രത്തിന്റെ കമ്മിറ്റി കൃത്യമായ ഇടപെടൽ നടത്താതിരുന്നത് മൂലം കമ്മിറ്റിയ്ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയത്. ഇത് കൂടാതെ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ കരാർ നൽകിയ സോളാർ ലൈറ്റിന്റെ കരാർ വഴി ഇദ്ദേഹത്തിന്റെ വീട്ടിലും ലൈറ്റ് സ്ഥാപിച്ചതായാണ് പരാതി. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന് എതിരെ നടപടി എടുത്തിരിക്കുന്നത്.
കോട്ടയം നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; വിവാദമായി കോൺഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കോട്ടയം: നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്നു. നഗരസഭ ഒന്നാം വാർഡിൽ കഴിഞ്ഞ അഞ്ചു വർഷവും ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന ആരോപണമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. കോടികൾ ഫണ്ട് ചിലവഴിച്ചതായി പ്രദേശത്തെ വാർഡ് കൗൺസിലറും നിലവിലെ മൂന്നാം വാർഡ് സ്ഥാനാർത്ഥിയുമായ സാബു മാത്യു ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ബോർഡുകൾ സ്ഥാപിച്ചത് അല്ലാതെ യാതൊരു വിധ ഫണ്ടും ചിലവഴിച്ചിട്ടേയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഒന്നാം വാർഡിലെ റോഡുകൾ മോശമാണ് എന്നാരോപിച്ച് നേരത്തെ കോൺഗ്രസ് നേതാവ് എബി പൊന്നാട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. എബിയെ പിന്നീട് കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ഇത് അടക്കമുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ മൂന്നാം വാർഡിൽ സ്ഥാനാർത്ഥിയായി ഒന്നാം വാർഡിലെ കൗൺസിലറായിരുന്ന സാബു മാത്യു എത്തിയത്. ഇതും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.


