കോത്തല ജി വി എച്ച് എസ് എസ്സിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

എസ് എൻ പുരം :കോത്തല ജി വി എച്ച് എസ് എസ്സിലെ എൻ എസ് എസ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജൂനിയർ റെഡ് ക്രോസ് യൂണിറ്റുകളുടെ സംയുക്തഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി കോട്ടയം യൂണിറ്റിന്റെ ജവാഹർ മൈഗ്രന്റ് സുരക്ഷാ പ്രൊജക്റ്റിലെ കൗൺസിലർ ജോസ് ചെറിയാൻ ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതം ആശംസിച്ചു. എൻ എസ് എസ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും അധ്യാപികയുമായ മഞ്ജു കെ എൻ ആശംസയും,സ്റ്റാഫ്‌ സെക്രട്ടറി കൊച്ചുറാണി ജോസഫ് നന്ദിയും പറഞ്ഞു.കുട്ടികൾ തയ്യാറാക്കിയ എയ്ഡ്‌സ് ബോധവത്കരണ നൃത്താവിഷ്കാരം അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles