പാലക്കാട് :ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകാനുപയോഗിച്ച ചുവന്ന പോളോ കാർ നല്കിയ സിനിമ നടിയില്‍ നിന്ന് പൊലീസ് വിശദവിവരങ്ങൾ തേടി. ഫോണിലൂടെയാണ് നടിയുമായി പൊലീസ് സമ്പർക്കം സ്ഥാപിച്ച് കാർ കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നടത്തിയത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ‘അടുത്ത സുഹൃത്ത് മാത്രം’ ആണെന്ന് നടി പൊലീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇപ്പോൾ നടി ബംഗളൂരുവിലാണ്.
അറസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ് രാഹുലിന്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ അതേ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ എന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ കാർ പാലക്കാട്ടുണ്ടായിരുന്നു.രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതിലൂടെ ആണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ ഒളിവില്‍ പോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെയും ലഭിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് കൂടി ഒപ്പമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.പാലക്കാട് വിട്ട ശേഷം രാഹുല്‍ നേരെ പൊള്ളാച്ചിയിലേക്കാണ് കാറോടിച്ച് പോയത്. പിന്നീട് ഹൈവേ ഒഴിവാക്കി കൊഴിഞാമ്പാറ വഴിയാണ് കോയമ്ബത്തൂരിലേക്കും അവിടെ നിന്ന് കർണാടക–തമിഴ്നാട് അതിർത്തിയായ ബംഗളൂരുവിലേക്കും യാത്ര ചെയ്തത്.
ഞായറാഴ്ച മുതൽ ബംഗളൂരുവിൽ ഒരു റിസോർട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു.ഇന്നലെ രാവിലെ പൊലീസ് റിസോർട്ടിൽ എത്തുമെന്ന് വിവരം ലഭിച്ചതോടെ അവൻ അവിടെനിന്ന് വീണ്ടും മുങ്ങി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് കർണാടകയിലേക്ക് കടന്നതായും സംശയിക്കുന്നു.ഒളിവിൽ തുടരുന്നതിനിടെ കാറുകൾ മാറിമാറി ഉപയോഗിച്ചാണ് രാഹുല്‍ യാത്ര ചെയ്തതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


