കൊച്ചി: നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡൈവർ ദുരന്തകരമായി മുങ്ങിമരിച്ചു. മലപ്പുറം സ്വദേശിയായ അൻവർ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്.രാവിലെ തന്നെ കപ്പലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ഉച്ച കഴിഞ്ഞ് കപ്പലിന്റെ അടിത്തട്ടിലേക്ക് പരിശോധനക്കായി മുങ്ങിയ അൻവറുമായി കുറച്ചുസമയം കഴിഞ്ഞപ്പോൾ ആശയവിനിമയം തടസപ്പെട്ടുവെന്ന് ഒപ്പം പ്രവർത്തിച്ചിരുന്നവർ പറഞ്ഞു.
തുടർന്ന് നടത്തിയ തിരച്ചിലിൽ അദ്ദേഹം നിർജ്ജീവാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും, മൊത്തത്തിൽ അഞ്ചു വർഷത്തെ മുങ്ങൽ പരിചയം അൻവർ സാദത്തിനുണ്ടായിരുന്നു. എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിൽ മുങ്ങൽ വിദഗ്ധനായി ജോലിചെയ്യുകയായിരുന്നു.നാവികസേന കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി കമ്പനി കരാർ അടിസ്ഥാനത്തിൽ മുങ്ങൽ വിദഗ്ധരെ നിയോഗിക്കാറുണ്ട്. അപകടത്തിനു ശേഷം ആശുപത്രിയിലെത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ അഞ്ചുമണിയോടെ മരണപ്പെട്ടു.ഇൻക്വിസിറ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.


