വൈക്കം:കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ ചുമട്ട് തൊഴിലാളിയെ വേമ്പനാട്ട് കായലിൽ മരിച്ച നിലയിയിൽ കണ്ടെത്തി.വൈക്കം കോവിലകത്തുംകടവ് കോലോത്ത് കെ.വി.സജീവി(52)നെയാണ് മത്സ്യമാർക്കറ്റിന് തെക്കുഭാഗത്ത് കായലിൽ ഇന്നലെ 2-11-25 രാത്രി 8.45 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കായലിൽ രാവിലെ ചൂണ്ടയിടാൻപോയ സജീവ് ഏറെ വൈകിയിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായലിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
Advertisements


