തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പ കേസ് പ്രതികൾ അറസ്റ്റിൽ; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു പേർ പിടിയിൽ 

കോട്ടയം :  വാഹന പരിശോധനയ്ക്കിടയിൽ തൃക്കൊടിത്താനത്ത് കഞ്ചാവുമായി  കാപ്പാ കേസ് പ്രതികൾ പിടിയിൽ. ചങ്ങനാശ്ശേരി വില്ലേജിൽ ഫാത്തിമാപുരം നാലുപറയിൽ വീട്ടിൽ നിന്നും തൃക്കൊടിത്താനം വില്ലേജിൽ കിളിമല ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന ഷിബിൻ മൈക്കിൾ (26),  പത്തനംതിട്ട കുറ്റപ്പുഴ ചുമത്ര തകിടിപറമ്പിൽ വീട്ടിൽ സിയാദ് ഷാജി (32) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇനസ്പെക്ർ കെ.ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 500 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം  പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലും, ലഹരി കടത്ത് കേസുകളിലും, കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ളവരുമാണ്.

Hot Topics

Related Articles