ശബരിമലയിൽ ദർശനത്തിന് കിലോമീറ്റർ നീണ്ട നിര; നെയ്യഭിഷേകത്തിന് കർശന നിയന്ത്രണം

പത്തനംതിട്ട :ശബരിമലയിൽ ദർശനത്തിനായി പതിനെട്ടാംപടി കയറുന്നതിനും ഹരിദർശനത്തിനും ഇന്നലെ രാത്രിയോടൊപ്പം കിലോമീറ്ററുകളോളം നീളുന്ന നിര രൂപപ്പെട്ടിരുന്നു. തിരക്ക് കാരണം പതിവിൽക്കാൾ വൈകി രാത്രി 11.25ന് ആണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. നട അടയ്ക്കുമ്പോഴും വലിയ നടപ്പന്തൽ മുതൽ ശരംകുത്തിക്ക് താഴേവരെ തീർഥാടകർ നിറഞ്ഞ് നിര തുടരുകയുണ്ടായി.നട അടച്ചതിന് ശേഷം തീർഥാടകരെ പടി കയറാൻ അനുവദിച്ചില്ല. ഇന്ന് പുലർച്ചെ 3 മണിക്ക് നട തുറന്നതോടെയാണ് കാത്തുനിന്നവരെ ദർശനത്തിനായി അകത്തേക്ക് കടത്തിവിട്ടത്. അന്നേരം സന്നിധാന പരിസരത്ത് അനാവശ്യമായി സഞ്ചരിക്കാനും ആരെയും അനുവദിച്ചില്ല എല്ലാ ഭാഗങ്ങളിലും പൊലീസ് പരിശോധന കർശനമായി നടപ്പാക്കപ്പെട്ടു.

Advertisements

നെയ്യഭിഷേകത്തിന് പുതിയ നിയന്ത്രണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെയ്യഭിഷേകവുമായി ബന്ധപ്പെട്ടും ഈ വർഷം ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർ കൊണ്ടുവന്ന നെയ്യ് നേരിട്ട് ശ്രീകോവിലിൽ നൽകാൻ സാധിക്കില്ല.മാളികപ്പുറത്തു നിന്നുള്ള ക്യൂവിലൂടെയാണ് തീർഥാടകർ തിരുമുറ്റത്തെ അഷ്ടാഭിഷേക കൗണ്ടറിൽ എത്തേണ്ടത്. ഇവിടെ നെയ്യും ടിക്കറ്റും നൽകുമ്പോൾ മുമ്പ് അഭിഷേകം നടത്തി ശേഖരിച്ചിട്ടുള്ള നെയ്യിൽ നിന്നും ചിലതായി പ്രസാദമായി കൈമാറും.അതായത്, തങ്ങളുടെ നെയ്യ് അഭിഷേകം ചെയ്യപ്പെടുന്നത് നേരിട്ട് കാണാനുള്ള അവസരം ഈ വർഷം ലഭിക്കില്ല.

കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും

സന്നിധാനവും പമ്പയും ശരണ വഴികളും മുഴുവൻ കർശന സുരക്ഷാ ചട്ടങ്ങൾക്കു കീഴിലാണ്. മുൻ വർഷങ്ങളിൽ കാണാത്ത രീതിയിലുള്ള ശക്തമായ സുരക്ഷയാണ് നടപ്പിൽ.രാവിലെ ദർശനത്തിനായി തീർഥാടകരെ പതിനെട്ടാംപടിയിലൂടെയാണ് മാത്രമായി കടത്തിവിട്ടത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടർ ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. ദേവസ്വം മെസിലേക്കുള്ള പാൽ കൊണ്ടുപോയ ട്രാക്ടർ പോലും അനുവദിച്ചില്ല.

Hot Topics

Related Articles