കോട്ടയം: തിരുവഞ്ചൂർ ഗവ.ചിൽഡ്രൻസ് ഹോമിന്റെയും, എക്.സൈസ് . വിമുക്തി മിഷന്റെയും, തിരുവഞ്ചൂർ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ അജയ് മത്സരം ഉദ്ഘാടനം ചെയ്തു.




കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ ആഷാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു, തിരുവഞ്ചൂർ ലയൺസ് ക്ലബ് പ്രസിഡന്റ് രഞ്ജിത്. എം.ആർ, മുഖ്യ പ്രഭാഷണം നടത്തി,ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മായ കെ.എസ്, വിമുക്തി മിഷൻ എക്സൈസ് ഓഫീസർ, ബെന്നി സെബാസ്റ്റ്യൻ, വിമുക്തി കോഡിനേറ്റർ അനീഷ. കെ.എസ് , ലയൺസ് ക്ലബ് റീജിയണൽ ചെയർപേഴ് സൺ ടി.എം. കൊച്ചു മോൻ, എന്നിവർ പ്രസംഗിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഹോളി ഫാമിലി, അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ്, മണർകാട് സെന്റ്.മേരീസ് എന്നീ സ്കൂൾ ടീമുകളും, ചിൽഡ്രൻസ് ഹോം ഫുട്ബോൾ ടീമുകളും മത്സരത്തിൽ പങ്കാളികളായി
തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോം ടീം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, കോട്ടയം ഹോളി ഫാമിലി സ്കൂൾ രണ്ടാം സ്ഥാനം നേടി. ലയൻസ് ക്ലബ് വൈസ് ഡിസ്ട്രിക് ഗവർണർ ജേക്കബ് ജോസഫ് വിജയികൾക്ക് സമ്മാന വിതരണം നടത്തി.


