ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റ് 20 ; ഇന്ത്യയ്ക്ക് 101 റണ്ണിന്റെ ഉജ്വല വിജയം; താരമായത് പാണ്ഡ്യയും ബൗളർമാരും

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കിതെരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് 101 റണ്ണിന്റെ വിജയം. പാണ്ഡ്യയും ബൗളർമാരും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കി 175 റൺ നേടിയപ്പോൾ, 12.3 ഓവറിൽ 74 റണ്ണിന് ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി.

Advertisements

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയുടെ മുന്നേറ്റ നിരയെ എറിഞ്ഞു വിറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ബൗളിംങ് തുടങ്ങിയത്. ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ തന്നെ ഗില്ലിനെ (4) വീഴ്ത്തി എൻഗിഡി ഇന്ത്യയെ ഞെട്ടിച്ചു. അഞ്ചു റൺ മാത്രമാണ് ഇന്ത്യൻ സ്‌കോർ ബോർഡിൽ ഈ സമയം ഉണ്ടായിരുന്നത്. ഇന്ത്യൻ സ്‌കോർ 17 ൽ നിൽക്കെ സൂര്യ (12) പുറത്ത്. എൻഗിഡിയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. തട്ടിയും മുട്ടിയും സ്‌കോർ 48 ൽ എത്തിച്ചപ്പോൾ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപ്മലയുടെ പന്തിൽ അഭിഷേക് ശർമ്മ (17) പുറത്ത്. 78 ൽ തിലക് വർമ്മയും (26) , 104 ൽ അക്‌സർ പട്ടേലും (23), 137 ൽ ശിവം ദുബൈയും (11) വീണതോടെ ഇന്ത്യ 150 കടക്കില്ലെന്നായി ആരാധകരുടെ ആശങ്ക. എന്നാൽ, ജിതേഷ് ശർമ്മയെ (പുറത്താകാതെ 10) കൂട്ട് നിർത്തി പാണ്ഡ്യ (പുറത്താകാതെ 59) ഇന്ത്യയെ 175 എന്ന മാന്യമായ സ്‌കോറിൽ എത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻഗിഡി മൂന്നു വിക്കറ്റും, സിപ്മല രണ്ടും, ഫെരേരീയ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംങ് ആരംഭിച്ചതോടെ ഇന്ത്യ ആക്രമണം ആരംഭിച്ചു. ഡിക്കോക്ക് (0) റണ്ണെടുക്കും മുൻപും , സ്റ്റബ്‌സ് (14) സ്‌കോർ 16 ൽ നിൽക്കുമ്പോഴും പുറത്തായി. അർഷദീപിനായിരുന്നു രണ്ട് വിക്കറ്റും. കളി കൈപ്പിടിയിൽ ഒതുക്കും എന്ന നിലയിൽ മാക്രത്തിനെ (14) പുറത്താക്കിയ അക്‌സർ പട്ടേൽ ഇന്ത്യയെ കളിയിലേയ്ക്കു തിരികെ എത്തിച്ചു.

45 ൽ ഡേവിഡ് മില്ലറിനെ (1) പാണ്ഡ്യയും 50 ൽ ഫെരേരിയയെ (5) വരുൺ ചക്രവർത്തിയും വീഴ്ത്തിയതോടെ കളി പൂർണമായും ഇന്ത്യയുടെ പിടിയിലായി. 68 ൽ അപകടകാരിയായ മാർക്കോ ജാനിസണെ (12) വരുൺ ചക്രവർത്തിയും, ബ്രവിസിനെ (22) ബുംറയും പുറത്താക്കി. 72 ൽ നോട്രിച്ചിനെ (1) അക്‌സർ പട്ടേലും , സിപ്മ്ലായെ (2) ഡുബെയും പുറത്താക്കിയതോടെ നൂറ് കടക്കാതെ ദക്ഷിണാഫ്രിക്ക ബാറ്റിംങ് ചുരുട്ടി കെട്ടി. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപ്, ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും ദുബൈയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles