തിരുവനന്തപുരം:ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് നടി മാലാ പാർവതി വിശദീകരണവുമായി രംഗത്തെത്തി. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഒരു വനിതാ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തന്നെ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വലത് പക്ഷ സൈബർ ഹാൻഡിലുകൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചതെന്നതാണ് നടിയുടെ ആരോപണം.പി.ടി കുഞ്ഞുമുഹമ്മദിനെ വിമർശിച്ചുകൊണ്ടുള്ള ‘ഇദ്ദേഹം സഖാവായതുകൊണ്ടും ഇടതുപക്ഷം ആയതുകൊണ്ടും കൂടുതൽ ശക്തമായി അപലപിക്കുന്നു’ എന്ന മാലാ പാർവതിയുടെ വാചകമാണ് ‘പിണറായി വിജയന് നേരം വെളുക്കാത്തത്…’ എന്ന് മാറ്റി പോരാളി വാസു എന്ന വലത് സൈബർ ഹാൻഡിൽ പ്രചരിപ്പിച്ചത്.
ഇതിനെതിരെയാണ് നടി രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുന്നത്.തന്റെ പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചല്ലെന്നും, പി.ടി കുഞ്ഞുമുഹമ്മദിനെക്കുറിച്ചാണെന്നും നടി വ്യക്തമാക്കി. ആരോപണം അറിഞ്ഞതിനെ തുടർന്ന് തന്നെ മുഖ്യമന്ത്രി കേസെടുത്തതായും, നീതിയും സമചിത്തതയും പുലർത്തുന്ന ദീർഘദർശനമുള്ള നേതാവാണെന്നും മാലാ പാർവതി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള അനുഭവമുണ്ടെന്നും, കരുണയും ആർദ്രതയും നിറഞ്ഞ നേതാവായാണ് അദ്ദേഹത്തെ മനസ്സിലാക്കിയതെന്നും നടി വിശദീകരിച്ചു.‘ആരോപണം ഉയർന്നപ്പോൾ പി.ടി കുഞ്ഞുമുഹമ്മദിന് നേരം വെളുക്കാത്തതാണ് ഞാൻ ഉദ്ദേശിച്ചത്; മുഖ്യമന്ത്രിയല്ല’ എന്ന് മാലാ പാർവതി കൂട്ടിച്ചേർത്തു.”എന്റെ വാക്കുകൾ ഉദ്ദേശിക്കാത്ത തരത്തിൽ മാറിപ്പോയി. അത് തെറ്റാണെന്ന് പോരാളി വാസുവിനോട് അറിയിച്ചിട്ടുണ്ട്,” എന്നും നടി വ്യക്തമാക്കി.


