തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ പ്രതിയായ ലൈംഗികാതിക്രമ കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജോബി ഹർജി സമർപ്പിച്ചത്. രാഹുലിന്റെ സുഹൃത്താണ് ജോബി ജോസഫ്.ഗർഭഛിദ്രത്തിനുള്ള ഗുളിക രാഹുലിന്റെ നിർദേശപ്രകാരം താൻ കൈമാറിയതാണെന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാൽ യുവതിയുടെ ആവശ്യപ്രകാരമാണ് ഗുളിക എത്തിച്ചു നൽകിയതെന്നും മരുന്നിനെക്കുറിച്ച് യാതൊരു അറിവും തനിക്കില്ലെന്നും ജോബി അപേക്ഷയിൽ വ്യക്തമാക്കുന്നു.
ഇയാൾ ഇപ്പോഴും ഒളിവിലാണ്.കേസിന്റെ പരിഗണന 17-ലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിനിടെ, ഹോംസ്റ്റേയിൽ പീഡിപ്പിച്ചെന്നാരോപിച്ച കേസിൽ ആദ്യ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസത്തേക്ക് ഓരോ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്.ഇതേസമയം, പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കാനിരിക്കുകയാണ്


