ഇനിയുള്ള പോരാട്ടം എൻഡിഎ-യുഡിഎഫ് തമ്മിൽ; എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇനിയുള്ള രാഷ്ട്രീയ പോരാട്ടം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്നും എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണിതെന്നും വികസിത കേരളത്തിന് ജനങ്ങൾ പിന്തുണ നൽകിയതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം യുഡിഎഫിന് ഗുണകരമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കില്ലെന്നും നിയമസഭാ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisements

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കുറിച്ചുമാത്രമാണ് ചർച്ചയായത്, അതിന്റെ നേട്ടം യുഡിഎഫിനാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കുറിച്ചാണ് ജനങ്ങൾ ചർച്ച ചെയ്യുകയെന്നും ജനങ്ങൾ എൽഡിഎഫിന് ഇനി അവസരം നൽകില്ലെന്നത് വ്യക്തമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള എവിടെ തുടങ്ങി, ആര് തുടങ്ങിയതെന്നതടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles