കോൺഗ്രസിൽ അവകാശവാദ പോരാട്ടം തുടരുന്നു:കൊച്ചി മേയർ പദവിക്ക് വനിതാ മുൻതൂക്കം;മൂന്നു വനിതകൾ പരിഗണനയിൽ

കൊച്ചി: കോൺഗ്രസ് ക്യാംപ് കണക്കുകൂട്ടിയതിലും വലിയ വിജയം നേടിയ കൊച്ചി കോർപ്പറേഷന്റെ മേയർക്കായുള്ള ചർച്ചകളും അവകാശവാദങ്ങളും സജീവമാണ്. പേരുകൾ പലതുണ്ടെങ്കിലും ഒന്ന് ഉറപ്പ്. ഇത്തവണ വനിതയാകും കൊച്ചിയെ നയിക്കുക. നേതൃത്വത്തിന്റെ്റെ ബലാബലവും സാമുദായിക താൽപര്യങ്ങളും പരിഗണിച്ചാകും തീരുമാനം. മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ പദവി നൽകില്ല. 1979 മുതൽ 2010 വരെ 31 വർഷം കൊച്ചി കോർപറേഷൻ ഭരണം എൽഡിഎഫിനായിരുന്നു. 2010ൽ ടോണി ചമ്മണിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാര പിടിച്ചു. 2015ൽ യുഡിഎഫ് അധികാരം നിലനിർത്തി 2020ൽ എൽഡിഎഫിന്റ ഊഴം.2010ൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അതിനെയും കടത്തിവെട്ടുന്ന ചരിത്ര വിജയമാണ് കോൺഗ്രസ് ഇത്തവണ നേടിയത്.

Advertisements

ആര് മേയറാകുമെന്ന തർക്കം നീണ്ടതോടെ എന്നാൽ പിന്നെ അധികാരം ആർക്കുവേണ്ടെന്ന നിലപാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്വീകരിച്ചിരുന്നു. ഇത്തവണയും പേരുകൾ പലതും സാധ്യത പട്ടികയിലുണ്ട്. ഫലംവന്നതിന് പിന്നാലെ മേയർ പദവിക്കായി അവകാശവാദങ്ങളും ഉയർന്നുകഴിഞ്ഞു. സ്‌റ്റേഡിയം ഡിവിഷനിൽ നിന്ന് വിജയിച്ച കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിന് പാർട്ടിയിലെ സീനിയോരിറ്റി തുണയാകും. കെ.സി വേണുഗോപാൽ വിഭാഗത്തോടാണ് ദീപ്‌തിക്ക് ആഭിമുഖ്യം. തർക്കം മുറുകിയാൽ ഹൈക്കമാൻഡ് ഇടപെടൽ സുപ്രധാനമാകും.പാലാരിവട്ടം ഡിവിഷനിൽ നിന്ന് വിജയിച്ച വി.കെ മിനിമോൾക്ക് ഭരണപരിചയമുണ്ട്. പൊതുമരാമത്ത്, ഭക്ഷ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്നു. പാർട്ടിയിൽ വി.ഡി സതീശൻ പക്ഷത്തിനൊപ്പമാണ്. ഫോർട്ട് കൊച്ചിയിൽ നിന്ന് വിജയിച്ച ഷൈനി മാത്യു എ ഗ്രൂപ്പിനൊപ്പമാണ്. ഡൊമനിക്ക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ട്. 2015ൽ രണ്ടരവർഷത്തെ ടേം ഷൈനി മാത്യുവിന് നൽകാമെന്ന വ്യവസ്‌ഥയുണ്ടായിരുന്നതായി അവകാശവാദമുണ്ടായിരുന്നു. പുതുക്കലവട്ടത്തു നിന്ന് വിജയിച്ച സീന ഗോകുലന്റെ പേരും പരിഗണനയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡെപ്യൂട്ടി മേയർ സ്ഥാനവും കോൺഗ്രസ് തന്നെ കൈവശം വയ്ക്കും. എം.ജി അരിസ്റ്റോട്ടിൽ, പി.ഡി മാർട്ടിൻ, ആന്റണി പൈനുംതറ, കെ.വി.പി കൃഷ്‌ണകുമാർ എന്നിവർക്ക് സാധ്യതയുണ്ട്. മേയർ ന്യൂനപക്ഷവിഭാഗത്തിൽ നിന്നായാൽ ഡപ്യൂട്ടി മേയറെ നിശ്ചയിക്കുമ്പോൾ സാമുദായിക സന്തുലനം പരിഗണിക്കും.

Hot Topics

Related Articles