വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം പരാജയം;ശബരിമല സ്വർണക്കൊള്ളയും അയ്യപ്പ സംഗമവും തിരിച്ചടിയായി; തദ്ദേശ തെരഞ്ഞെടുപ്പിന്റെ തോൽവിയെ ചർച്ചയാക്കി സിപിഎം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് സിപിഎമ്മിനും എൽഡിഎഫിനും വലിയ തിരിച്ചടിയായെന്ന പ്രാഥമിക വിലയിരുത്തലിലാണ് പാർട്ടി. ശബരിമലയെ പോലുള്ള വിശുദ്ധ ക്ഷേത്രത്തിൽ ഇത്തരം സംഭവം നടന്നത് വിശ്വാസികളെയും മതേതര ജനാധിപത്യ കാഴ്‌ചപ്പാടുള്ളവരെയും ഒരുപോലെ വേദനിപ്പിച്ചതായി നേതൃത്വം വിലയിരുത്തുന്നു. ഇതാണ് വലിയൊരു വിഭാഗം വോട്ടുകൾ സിപിഎമ്മിനും എൽഡിഎഫിനും എതിരാകാൻ കാരണമായതെന്നും വിലയിരുത്തലിൽ പറയുന്നു.

Advertisements

വിശ്വാസികളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം യാതൊരു തരത്തിലും ഗുണകരമായില്ലെന്നും, മറിച്ച് രണ്ട് രീതിയിൽ ദോഷകരമായി ബാധിച്ചതായുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്താനുള്ള ശ്രമം ഫലം കണ്ടില്ലെന്നാണ് നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, അയ്യപ്പ സംഗമത്തിനിടെ തന്നെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നുവന്നത് ലക്ഷ്യം തകർത്തുവെന്നും പാർട്ടി വിലയിരുത്തുന്നു. ഇതോടൊപ്പം, സംഗമം മൂലം ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ എതിരായതായും വിലയിരുത്തലിലുണ്ട്.

അയ്യപ്പ സംഗമ വേദിയിലേക്ക് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ എത്തിയത് പോലും ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന അഭിപ്രായവും സിപിഎം നേതൃത്വത്തിനിടയിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിശദമായ ചർച്ചകൾ പാർട്ടിയിൽ ആരംഭിക്കുന്നത്.


Hot Topics

Related Articles