മസാല ബോണ്ട് കേസിൽ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി:കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കാരണം കാണിക്കൽ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. അബ്രഹാം എന്നിവർക്ക് അയച്ച നോട്ടിസുകളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.കിഫ്ബിക്കെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇ.ഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Advertisements

അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ലെന്നും വികസനത്തിന് ഭൂമി അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ആർബിഐയുടെ മാർഗനിർദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കിഫ്ബിക്കും മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം. അബ്രഹാമിനും നോട്ടിസ് അയച്ചത്.മൂന്നു വർഷത്തിലധികം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ നവംബർ അവസാനം നോട്ടിസ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായാണ് ഇ.ഡി നടപടി സ്വീകരിച്ചതെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു.

Hot Topics

Related Articles