തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിപക്ഷം തെരുവിൽ;വിബി–ജി റാം ജി ബിൽ പിൻവലിക്കണമെന്നവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. പാർലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് നിന്ന് റാലിയായി എത്തിയ പ്രതിപക്ഷ എംപിമാർ പ്രധാന കവാടത്തിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്.ഇന്ന് ലോക്സഭയിൽ ബിൽ പാസാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.

Advertisements

ബില്ലിനെക്കുറിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നലെ ആരംഭിച്ച് അർധരാത്രിവരെ നീണ്ടിരുന്നു. വിബി–ജി റാം ജി ബില്ലും ആണവോർജ ബില്ലും പാർലമെന്റ് സ്ഥിരം സമിതിക്കോ സംയുക്ത പാർലമെന്റ് സമിതിക്കോ (ജെപിസി) അയയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.ബില്ലിന്റെ പേര് പഴയതുപോലെ നിലനിർത്തണം, സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണം, തൊഴിലുറപ്പ് ദിനങ്ങൾ 200 ആയി ഉയർത്തണം തുടങ്ങിയ ഭേദഗതികളാണ് പ്രതിപക്ഷ എംപിമാർ സമർപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ബില്ലിന് മറുപടി നൽകും. തുടർന്ന് ബിൽ ലോക്സഭയിൽ പാസാക്കാൻ സാധ്യതയുണ്ട്.

Hot Topics

Related Articles