തിരുവല്ല: എസ്.എൻ.ഡി.പി.യോഗം അസി. സെക്രട്ടറി പി എസ് വിജയന്റെ വേർപാടിൽ തിരുവല്ല യൂണിയൻ അനുശോചനം രേഖപ്പെടുത്തി. യോഗത്തിന്റെ പ്രവർത്തനങ്ങളിൽ മികച്ച സംഘാടകനും വാഗ്മിയും തികഞ്ഞ ഗുരുദേവ വിശ്വാസിയുമായിരുന്ന നേതാവായിരുന്നു പി.എസ് വിജയന്നെന്ന് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അനുശോചിച്ചു. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവിന്ദ്രൻ എഴുമറ്റൂർ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർ, യോഗം കൗൺസിലർ എന്നീ പദവികൾ വഹിച്ചിട്ടുള്ള പി.എസ് വിജയൻ കുന്നന്താനത്തിന്റെ വേർപാട് ശ്രീനാരായണ സമൂഹത്തിന് തീരാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ് വിജയൻറെ ഭൗതികശരീരം ഇന്ന് 3ന് തിരുവല്ല എസ്എൻഡിപി യൂണിയൻ ഓഫീസിൽ പൊതുദർശനത്തിനു വെയ്ക്കും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കുന്നന്താനം ശാഖയിലും പൊതുദർശനത്തിനുശേഷം കുടുംബ വീട്ടിലെത്തിക്കും.
എസ്.എൻ.ഡി.പി.യോഗം അസി. സെക്രട്ടറി പി എസ് വിജയന്റെ വേർപാടിൽ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ അനുശോചിച്ചു


