ഗുരുവായൂരപ്പന് കാണിക്കയായി നിരോധിച്ച നോട്ടുകൾ : ഡിസംബർ മാസത്തെ കാണിക്ക മാത്രം ആറ് കോടിയ്ക്ക് മുകളിൽ

ഗുരുവായൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.പണത്തിന് പുറമെ വലിയ അളവില്‍ സ്വർണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.

Advertisements

സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. കേരള ഗ്രാമീണ്‍ ബാങ്ക് (കെ.ജി.ബി) ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല.

ഇ-ഭണ്ഡാരം വഴി ലഭിച്ച വരുമാനം

ക്ഷേത്രത്തിലെ വിവിധ ഇ-ഭണ്ഡാരങ്ങള്‍ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചു. ബാങ്കുകള്‍ തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്: ബാങ്ക് / ലൊക്കേഷൻ, തുക (രൂപയില്‍) എന്ന ക്രമത്തില്‍. എസ്.ബി.ഐ (കിഴക്കേ നട) – 2,23,867
പഞ്ചാബ് നാഷണല്‍ ബാങ്ക് (കിഴക്കേ നട) – 15,965
ഇന്ത്യൻ ബാങ്ക് (പടിഞ്ഞാറെ നട) – 1,29,423
യു.ബി.ഐ (പടിഞ്ഞാറെ നട)- 80,981
ധനലക്ഷ്മി ബാങ്ക് – 1,69,937
ഐസിഐസിഐ ബാങ്ക് – 31,228

Hot Topics

Related Articles