അടിയം എസ്എൻഡിപി ശാഖയുടെ കൊടികളും തോരണങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

തലയോലപ്പറമ്പ് : അടിയം എസ്എൻഡിപി ശാഖയുടെ കൊടികളും തോരണങ്ങളും വ്യാപകമായി സാമൂഹ്യ വിരുദ്ധർനശിപ്പിച്ചതിൽ തലയോലപാമ്പ് എസ്എൻഡിപി യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി.പ്രകാശൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബുഉദ്ഘാടനം ചെയ്തു.യൂണിയൻ കൗൺസിലർ യു.എസ്.പ്രസന്നൻ,വനിതാ സംഘം പ്രസിഡൻ്റ് ധന്യപുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ്ബാബു,അമ്പിളിബിജു,രാജിറെജി, ദീപസുഗുണൻ, വത്സമോഹനൻ,സിമി ബിനോയി, സഞ്ജുമിതോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles