മണ്ഡലകാല തീർഥാടനത്തിന് സമാപനം;രാത്രി 11ന് ശബരിമല നട അടയ്ക്കും

പത്തനംതിട്ട:മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലപൂജയോടെ ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനം കുറിക്കും. ശബരിമല തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ നടക്കുക.രാവിലെ 10.10 മുതൽ 11.30 വരെ മണ്ഡലപൂജ നടത്തപ്പെട്ടിരുന്നത്. ഇന്ന് രാത്രി 10 വരെ ഭക്തർക്ക് ദർശനം അനുവദിക്കും. മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.രാത്രി 11ന് ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുന്നതോടെയാണ് മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗികമായി സമാപനം കുറിക്കുക.മകരവിളക്ക് ഉത്സവം ജനുവരി 14ന് നടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് ശബരിമല നട വീണ്ടും തുറക്കും.

Advertisements

Hot Topics

Related Articles