ശബരിമല നട അടച്ചു; ഡിസംബർ 30ന് തുറക്കും

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം ഹരിവരാസനം ചൊല്ലി നടയടച്ചതിനുശേഷം; ഡിസംബർ 30ന് മകരവിളക്ക് മഹോത്സവത്തിന് ശബരിമലനട വീണ്ടും തുറക്കും

Advertisements

30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. മണ്ഡലപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും.

Hot Topics

Related Articles