തിയേറ്റർ റിലീസിന് ശേഷം ഇന്നസെന്റ്’ ഒടിടിയിൽ; അൽത്താഫ് സലീം-അനാർക്കലി മരയ്ക്കാർ കൂട്ടുകെട്ട് വീണ്ടും

കൊച്ചി:‘മന്ദാകിനി’ക്ക് ശേഷം അൽത്താഫ് സലീം – അനാർക്കലി മരയ്ക്കാർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം ‘ഇന്നസെന്റ്’ ഒടിടിയിൽ റിലീസ് ചെയ്തു. നവംബർ മാസത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാണാനാകും.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ‘ഇന്നസെന്റ്’ക്ക് ഉണ്ട്. അൽത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർക്കൊപ്പം ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisements

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് തൻവിയാണ്. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ, എഡിറ്റിംഗ് റിയാസ് കെ. ബദർ, സംഗീതം ജയ് സ്റ്റെല്ലാർ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ഗാനരചനയും, ഡോണ മറിയം ജോസഫ് കോസ്റ്റ്യൂം ഡിസൈനും, സുധി സുരേന്ദ്രൻ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

Hot Topics

Related Articles