സ്ഥിരമായി മദ്യപിച്ചെത്തി വഴക്കും മർദനവും; വീട്ടിൽ നിന്ന് അകറ്റി നിർത്തിയതോടെ പക; വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭ‍ർത്താവ്

കാസർകോട് : കാസർകോട് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു.

Advertisements

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്. സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് മൊഴി.

Hot Topics

Related Articles