തിരഞ്ഞെടുപ്പിന് മുമ്പേ കളം പിടിക്കാൻ ബിജെപി;നേമവും കഴക്കൂട്ടവും പാലക്കാടും ലക്ഷ്യം;പ്രമുഖരെ ഗോദയിലിറക്കും

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുമ്പേ സ്ഥാനാർഥി നിർണ്ണയത്തിലും പ്രചാരണ തന്ത്രങ്ങളിലും മുൻതൂക്കം നേടാനുള്ള ശക്തമായ നീക്കങ്ങളിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തെ എ-ക്ലാസ് മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 30 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ച് രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ മാസം 12 മുതൽ സംസ്ഥാനവ്യാപകമായി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് നേതൃത്വം അറിയിച്ചു.

Advertisements


പ്രമുഖ നേതാക്കളെ നേരിട്ട് മത്സരരംഗത്തിറക്കി ഇത്തവണ നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ ഉറപ്പാക്കാനാണ് ബിജെപിയുടെ തന്ത്രം. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം നേമമാണ്. ഇവിടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് പാർട്ടി സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും പാലക്കാട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മത്സരിക്കുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ശോഭാ സുരേന്ദ്രനെ കായംകുളത്തും പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും മത്സരിപ്പിക്കാനാണ് ധാരണ. തിരുവനന്തപുരം സെൻട്രലിൽ ജി. കൃഷ്ണകുമാർ, ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരൻ, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി എന്നിവരുടെ പേരുകളും അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ സൂക്ഷ്മമായി വിലയിരുത്തിയാണ് ബിജെപി ഓരോ നീക്കവും നടത്തുന്നത്.

നാല്പതിനായിരത്തിലധികം വോട്ടുകൾ നേടിയ ഏഴ് മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ട് ലഭിച്ച 29 മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വോട്ട് വിഹിതം വർധിപ്പിക്കാനാണ് പദ്ധതി. വോട്ടിങ് ശതമാനം കുറഞ്ഞ മേഖലകളിൽ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ സംഘടനാതലത്തിൽ വലിയ അഴിച്ചുപണികൾക്കും സാധ്യതയുണ്ടെന്നാണ് സൂചന.

Hot Topics

Related Articles