പുനർജനി മനുഷ്യരെ ചേർത്ത് നിർത്തുന്ന പദ്ധതി:പുനർജനി പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധം; വി.ഡി. സതീശനോട് യോജിക്കാം, വിയോജിക്കാം-രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്‌:പുനർജനി പുനരധിവാസ പദ്ധതിയിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. പുനർജനി പോലുള്ള മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു സമഗ്ര പുനരധിവാസ പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.പുനർജനിയിൽ ആദ്യമായി അന്വേഷണം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി വിജയൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് പുനർജനി പദ്ധതിക്കെതിരെ സിപിഎം ആരോപണം ഉന്നയിച്ചതെന്നും, അതിന് മറുപടിയായി ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisements

‘പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല, അത് സമഗ്രമായ ഒരു പുനരധിവാസ പദ്ധതിയാണ്. 200ൽ പരം പുതിയ വീടുകൾ, 100ൽ പരം വീടുകളുടെ അറ്റകുറ്റപ്പണി, കുട്ടികളുടെ വിദ്യാഭ്യാസ സഹായം, വരുമാനമില്ലാത്തവർക്കുള്ള പശു, ആട്, തയ്യൽ മെഷീൻ ഉൾപ്പെടെയുള്ള സഹായങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മനുഷ്യകേന്ദ്രിത പദ്ധതിയാണിത്’- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.വി.ഡി. സതീശനോട് യോജിക്കാമോ വിയോജിക്കാമോ എന്നത് ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാടാണെങ്കിലും, അതിന്റെ പേരിൽ പുനർജനി പോലുള്ള മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പദ്ധതിയെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട എഫ്സിആർഎ നിയമലംഘനം, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഫണ്ട് ശേഖരണം, അത് കേരളത്തിലെ അക്കൗണ്ടിലേക്ക് കൈമാറിയതിലെ നിയമവിരുദ്ധതകൾ എന്നിവയാണ് സിബിഐ അന്വേഷണത്തിന് ആധാരമായത്. മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ഒരു വർഷം മുൻപ് അന്വേഷണ ശുപാർശ നൽകിയിരുന്നത്.

Hot Topics

Related Articles