പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന ആരോപണം;രാഹുല്‍ ഈശ്വറിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി യുവതി

കൊച്ചി:ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരായ ലൈംഗിക പീഡന പരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വരിനെതിരെ വീണ്ടും പരാതിയുമായി എത്തിയിരിക്കുന്നത്.രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കെ, രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ പ്രസിദ്ധീകരിച്ചതാണ് പരാതിയുടെ ആധാരം. എഐജിക്ക് ലഭിച്ച പരാതി സൈബര്‍ പൊലീസിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Advertisements

ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തന്റെ അസാന്നിധ്യം ദുരുപയോഗം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭാര്യയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചുവെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്.ഈ പരാതിയെ ആധാരമാക്കി രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തതോടെയാണ് പുതിയ വിവാദം ഉയർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെതിരെയാണ് യുവതി ഇപ്പോള്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് അടുത്തിടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മുന്‍പ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

Hot Topics

Related Articles