കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടായിരുന്ന യുവാവിൻ്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: തനിച്ചു താമസിച്ചിരുന്ന, സ്ത്രീയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിലും, ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി തുരുത്തിയിൽ ഷേർളി മാത്യു (ഷെറിൻ – 45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്താണ് സംഭവം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് ഷേർളി ഇവിടെ വീട് വാങ്ങി താമസം ആരംഭിച്ചത്.

Advertisements

സമീപവാസികളുമായി അടുപ്പമില്ലാത്തതിനാലും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരമറിഞ്ഞ് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട് പൊലീസ് സീൽ ചെയ്തു. സയന്റഫിക് വിദഗ്ദർ എത്തിയ ശേഷം വീട് തുറന്ന് പരിശോധന നടത്തും.

Hot Topics

Related Articles