കോട്ടയം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേളൂർ കൂരമറ്റത്തിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയൻ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ന് ചാലുകുന്ന് ഉപ്പൂട്ടി കവലയ്ക്കു സമീപമായിരുന്നു അപകടം. കുട്ടിയെ അബാക്കസിന്റെ ക്ലാസിലാക്കിയശേഷം, തിരികെ വരികയായിരുന്നു വൃന്ദ. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൃന്ദയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. പരേത വേളൂർ ചെമ്പോടിയിൽ വിജയൻ (എക്‌സ്.സർവ്വീസ്)യും വിജയമ്മയുടെയും മകളാണ്. മകൻ: ഇഷാൻ കൃഷ്ണ(ചിന്മയ സ്‌കൂൾ). സംസ്‌കാരം ഇന്ന് ജനുവരി 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Advertisements


