കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശു പള്ളി , ചെട്ടിപ്പടി , നീലാണ്ട പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മലയിഞ്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഓഫീസ്, ഗുരുകൃപ മാൾ, കാര്യമറ്റം, പോൾസൺ ആർക്കേഡ്, എച്ച് ടി ദന്തൽ കോളേജ്, ദന്തൽ കോളേജ് മെൻസ് ഹോസ്റ്റൽ, അലുമിന, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ, കെ ഡബ്യു എ, ചാത്തുണ്ണി പാറ, കുട്ടിപ്പടി, മെൻസ് ഹോസ്റ്റൽ, സീവേജ്പ്ലാന്റ്, ഐ സി എച്ച്, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായും വില്ലൂന്നി ട്രാൻസ്ഫോർമറിന്റ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ അറയാനികവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പയ്യപ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് കെ റോഡ്, കാഞ്ഞിരപ്പാല, കൈതോലീ വളവ്, പിറയാർ, അമ്മാവൻ പടി, കട്ടച്ചിറ, മാവിൻ ചുവട്, കാനറാ ബാങ്ക്, കിടങ്ങൂർ ഹൈവേ, കാവാലുപ്പുഴ പമ്പ്, കിടങ്ങൂർ ടൗൺ, വാലപ്പടി, ട്രീറ്റ്മെന്റ് പ്ലാന്റ്, എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നക്കുന്ന്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തൂക്കുപാലം, ഡമ്പിങ്ങ് ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും പഞ്ചായത്തുപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ജി കോളേജ്, കടുവുംഭാഗം, ബി എസ് എൻ എൽ, കുറിയന്നൂർക്കുന്ന്, മൈലാടിപ്പടി, കുന്നേൽപീടിക ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല, പന്തുകളം,പുതുപ്പള്ളി ടൗൺ വെസ്റ്റ്, പയ്യപ്പാടി, മലകുന്നം,കൈതമറ്റം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധ ലൈൻ വർക്കുകൾ നടക്കുന്നതിനാൽ രാജീവ് കോളനി, ഇടമറുക് ചർച്ച്, ഇടമറുക് കോൺവെൻ്റ്, മുരിക്കോലി, ചേലക്കുന്ന്, ദീപ്തി, മേലുകാവ് ചർച്ച് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം, ഓർക്കിഡ് , മൗണ്ട് വാർത്ത, കഞ്ഞിക്കുഴി ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


