തൊഴിലുറപ്പ് രാപ്പകല്‍ സമരപന്തലില്‍ ശ്രദ്ധാകേന്ദ്രമായി കെസി വേണുഗോപാൽ

കൊല്ലം : പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് മുതല്‍ മുഴുവന്‍ സമയവും വേദിയില്‍ ചെലവിട്ടു.

Advertisements

ഇടയ്ക്ക് പെയ്ത മഴയത്തും ആവേശം ഒട്ടും ചോരാതെ, പഴയകാല യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഊര്‍ജസ്വലതയോടെ കെസി വേണുഗോപാല്‍ സമരപന്തലില്‍ തുടര്‍ന്നു. അത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആവേശമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെല്‍ഫിയെടുക്കാനും സംസാരിക്കാനുമായി പ്രവര്‍ത്തകരുടെ വലിയ കൂട്ടം കെസി വേണുഗോപാലിനെ ചുറ്റിപ്പറ്റി.

സമരപന്തലിലേക്കെത്തിയ കെസി വേണുഗോപാലിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് നടത്തിയ പ്രസംഗം പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

സമരപന്തലിലേക്ക് ഐഷാ പോറ്റിയെ എത്തിച്ച് കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കാനും കെസി വേണുഗോപാലിന്റെ ചടുല നീക്കങ്ങള്‍ക്ക് കരുത്തായി.

സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ക്ക് ചരട് വലിച്ചതും കെസി വേണുഗോപാല്‍ എംപി.

കൊടിക്കുന്നില്‍ സുരേഷിനേയും പ്രതിപക്ഷ നേതാവിനെയും അതിനായി ചുമതലപ്പെടുത്തിയത് മുതല്‍ ഐഷാ പോറ്റിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കുന്നത് വരെയുള്ള എല്ലാത്തിലും കെസി വേണുഗോപാലിന്റെ ഇടപെടലുണ്ടായി.

Hot Topics

Related Articles