കാറ്റും മഴയും: ചെറിയ കാറ്റോ മഴയോ വന്നാൽ കുമരകത്ത് വൈദ്യുതി മുടങ്ങും: പ്രതിഷേധവുമായി നാട്ടുകാർ 

കുമരകം  : ചെറിയ കാറ്റോ മഴയോ ഉണ്ടായാൽ കുമരകത്ത് വൈദ്യുതി ഇല്ലാതാകും. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ ഉണ്ടായ മഴയെ തുടർന്ന് നഷ്ടപ്പെട്ട വൈദ്യുതി ബന്ധം ചില സ്ഥലങ്ങളിൽ മാത്രം ഏഴ് മണിയോടെ പുനഃസ്ഥാപിച്ചു. എന്നാൽ  ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ തന്നെ തുടർന്നു.   നാല് ഫീഡറുകളിൽ നിന്നാണ് കുമരകത്ത് വൈദ്യുതി നിയ്ത്രണം നടക്കുന്നത്. ഈ നാല്  ഫീഡറു ഒരുപോലെ തകരാറ് ആയി. എവിടെയോ ഓല വീണെന്നും അതു കണ്ട് പിടിച്ച് മാറ്റുമെന്നും ഗാന്ധിനഗർ എക്സിക്യൂട്ടീവ് എൻജിനീയർ മറുപടി നൽകി. അതേസമയം കുമരകം അസിസ്റ്റൻ്റ് എൻജിനീയറും ഓഫീസ്  ഫോണും ബെൽ അടിച്ചു കൊണ്ടിരുന്നു. കുമരകത്ത് ദുരവസ്ഥ മാറ്റം വരുത്തി എടുക്കാൻ പ്രാദേശിക ഭരൻമോഇടപെടേൽ നടത്തണം എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

Advertisements

Hot Topics

Related Articles