തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്ര ദേവസ്വം ഉടമസ്ഥതയിൽ ഉള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം നടത്തി.
കോടതിവിധി വന്നതിനു ശേഷവും നിയമവിരുദ്ധവും അനധികൃതവുമായി പ്രവർത്തിക്കുന്ന ജേക്കബ് തീയേറ്ററിനെതിരെ ആണ് ഹൈന്ദവ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ ഹൈന്ദവ, സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ തിയേറ്ററിന് മുൻപിൽ പ്രതിഷേധയോഗം നടത്തി.
ദേവസ്വം പ്രസിഡൻ്റ് അഡ്വ.റ്റി.കെ ശ്രീധരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ ഗോപിദാസ് പനയ്ക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജന: സെക്രട്ടറി അഡ്വ. അനിൽ വിളിയൽ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി വി.കെ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർമാരായ സുരേഷ് കാവുംഭാഗം
രാധാകൃഷ്ണൻ വേണാട്ട്, ത്രിലോക് നാഥ്, ശ്രീലേഖ ശ്രീനിവാസൻ , പി എസ് മനോഹരൻ , മനോജ് കുമാർ അയ്യപ്പസേവാ സംഘം തിരുവല്ല താലൂക്ക് പ്രസിഡൻ്റ് ലാൽ നന്ദാവനം, എന്നിവർ പ്രസംഗിച്ചു വിവിധ ഹൈന്ദവ സംഘടനകൾ വിവിധ ക്ഷേത്രഭാരവാഹികൾ സാമുദായിക, സാംസ്കാരിക നേതാക്കൾ . നിരവധി ഭക്തജനങ്ങൾ എനിവർ പങ്കെടുത്തു
ശ്രീനിവാസ് പുറയാറ്റ് കൃതജ്ഞത രേഖപ്പെടുത്തി.
കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്ര ദേവസ്വം ഉടമസ്ഥതയിൽ ഉള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം നടത്തി

Advertisements

