കുമ്മനം: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ ഡോ: ഫാത്വിമ ജുസൈമ സുൽത്താന (എം ഡി പീഡിയാട്രിക്സ് ) അഡ്വ : നൗറിൻ എസ് ( ബി എ എൽ എൽ ബി) എന്നിവർക്കും, തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ മെമ്പർ വൈശാഖ് ,ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷൻ മെമ്പർ നാസർ ചാത്തൻകോട്ടുമാലി, തിരുവാർപ്പ് പഞ്ചായത്ത് 6, 7, 8 വാർഡുകളിലെ മെമ്പർമാരായ ഷെമീർ കണിയാന്റെ പറമ്പിൽ തൽഹത്ത് അയ്യൻ കോയിക്കൽ, റഹിമാ ബീവി എന്നിവർക്കും സ്നേഹാദരവ് ഒരുക്കി എൻ്റെ കുമ്മനം വാട്ട്സ്ആപ്പ് കൂട്ടായ്മ. കുമ്മനം കുളപ്പുര പാഴൂർ തറവാടിൽ നടന്ന ചടങ്ങിൽ എൻ്റെ കുമ്മനം കൂട്ടായ്മ പ്രസിഡൻ്റ് ജാബിർ ഖാൻ അധ്യക്ഷത വഹിച്ചു. യോഗം അറുപറ ബദർ ജുമാ മസ്ജിദ് ഇമാം അസ്ഹർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
കെ എ നൂറുദിൻ മേത്തർ, അജാസ് തച്ചാട്ട്, ഫൈസൽ പുളി ന്താഴ ,അനൂബ് ഖാൻ ചാത്തൻകോട്ടു മാലി, അൻസർ ഷാ, കെ കെ എ സലാം, ഹാരിസ് ബാബു. യു നവാസ്,ഷിബു തെങ്ങുംപറമ്പിൽ, അൻസൽ പാഴൂർ, അൻവർ പാഴൂർ, ഷഹബാസ് റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു
ഇത്തരം സ്നേഹാദരവുകൾ സമൂഹത്തിന് മാതൃകയാണന്നും, പരസ്പര ഐക്യപ്പെടലുകൾക്കുള്ള വേദികൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മറുപടി പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പറഞ്ഞു. യോഗത്തിന് എന്റെ കുമ്മനം കൂട്ടായ്മ ജനറൽ സെക്രട്ടറി സിറാജുദീൻ മറ്റത്തിൽ സ്വാഗതവും,ട്രഷറര് ഷെമീർ വളയംകണ്ടം നന്ദിയും പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ്റെ കുമ്മനം കൂട്ടായ്മ ഭാരവാഹികളായ അബ്ദുൽ ജലീൽ പെരാട്ടുതറ ( രക്ഷാധികാരി), അബ്ദുൽ ജലീൽ ലബ്ബ, ലത്തീഫ് മാനത്തുകാടൻ, സക്കീർ കിഴക്കേമാലി ,അജ്മൽ തച്ചാട്ട്, എം എം അഷറഫ്, നിസാം പഴന്തറ, അർഷദ് , നൗഷാദ് ഇലഞ്ഞിക്കൽ, നവാസ് ഷാൻ, അനൂബ് കരിമ്പുമാലി,
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


