ഫോട്ടോ:വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഉൽസവത്തിന് കൊടിയേറി. തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ദിനിൽ ഭട്ടതിരി , പ്രസാദ് ഭട്ടതിരിഎന്നിവരുടെ കാർമ്മികത്വതിൽ കൊടിയേറ്റുന്നു
വൈക്കം: വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഉൽസവത്തിന് കൊടിയേറി. തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ദിനിൽ ഭട്ടതിരി , പ്രസാദ് ഭട്ടതിരിഎന്നിവരുടെ കാർമ്മികത്വതിലാണ് കൊടിയേറിയത്. കെടാവിളക്കിൽ തന്ത്രി ഗോവിന്ദൻ നമ്പൂതിരി ദീപം തെളിയിച്ചു.20 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും . ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് എസ്. മധു , വൈസ് പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ, സെക്രട്ടറി കെ. എം.നാരായണൻനായർ , കെ.ചന്ദ്രശേഖരൻ നായർ ,ടി. നന്ദകുമാർ , കെ ബാബുരാജ്, വി ഉണ്ണികൃഷ്ണൻ , അജിത്. എ. നായർ , അജിത് കുമാർ അനുപം പി. രാജ്മോഹൻ, രാജ്കുമാർ ,ശ്രീരഞ്ജിനി , കെ.ബി. ശിവപ്രസാദ്, കെ.പി. സതീഷ്, ദേവി പാർവതി എന്നിവർ നേതൃത്വം നല്കി.


