ആതിരമ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനു വി.എൽ. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നല്ല കാലാവസ്ഥയ്ക്കായി ഭൂമിയുടെ കാവലാളാകേണ്ടവരാണ് നമ്മൾ ഓരോരുത്തരുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിനി ജോസഫ്, സീനിയർ അസിസ്റ്റന്റ് അജി ജോൺ വാർഡ് മെമ്പർ ബേബിനാസ് അജാസ്, എസ്.പി.സി. ഇൻചാർജ് സേവ്യർ, എ.എസ്.ഐ. ബിന്ദു, സി.പി.ഒ. ദിവ്യ, എസ്.സി.പി.ഒ. ബിന്ദു എന്നിവർ പങ്കെടുത്തു.
ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഗ്രീൻ ആസംബ്ലി, പേപ്പർ ബാഗ് നിർമാണ വർക്ക് ഷോപ്പ്, പരിസ്ഥിതി സന്ദേശമുള്ള ഷോർട്ട് ഫിലിം പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. കൂടാതെ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കും അധ്യാപകർക്കുമായി ‘നോ പ്ലാസ്റ്റിക് ബോട്ടിൽ ചലഞ്ച്’ ഏർപ്പെടുത്തി.
പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന പരിപാടികൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി.


