കോട്ടയം : ലോക പരിസ്ഥിതി ദിനത്തിൽ വ്യക്ഷതൈ നട്ട് പ്രതിജ്ഞ എടുത്ത് ഈരയിൽ കടവ് വാർഡ്. ഈരയിൽ കടവിൽ ഗംഗാധരൻ നായർ ത്രിവേണിയും, കൊപ്രത്ത് ജംങ്ഷനിൽ വേൽകുമാറും , ഓങ്കാരേശ്വരം കടവിൽ ബിജു മാത്യുവും തൈ നടീൽ കർമ്മം നിർവ്വഹിച്ചു. കെ ആർ ഡബ്യു എ അധ്യക്ഷൻ പ്രകാശ് ഏബ്രഹാം , സാബുമാത്യു ഈരയിൽ , ജയ്സൺ , മനോജ് ബാലകൃഷ്ണൻ , മിനി ചിത്തിരത്തിൽ , നിഷ അനൂപ് , നഗരസഭ ഹെൽത്ത് ആഫീസർ മാരായ സന്ധ്യ റാണി , പ്രമോദ് , രഘു എന്നിവർ നേതൃത്വം നൽകി.
Advertisements









