എസ് എൻ പുരം :കോത്തല ജി വി എച്ച് എസ്സിൽ വൈദ്യുതി സുരക്ഷയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതം ആശംസിച്ചു . കെ എസ് ഇ ബി റിട്ടയേർഡ് സബ് എൻജിനീയർ രാജേഷ് എം പിള്ള വൈദ്യുത ഉപയോഗവുമായി ബന്ധപ്പെട്ടു വീടുകളിലും സ്ഥാപനങ്ങളിലും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും, കുട്ടികൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വിവരങ്ങളെകുറിച്ചും ചർച്ച ചെയ്തു. വി എച്ച് എസ് സി വിഭാഗം സീനിയർ അധ്യാപകൻ ബിനോയ് ചെറിയാൻ ആശംസകൾ അറിയിക്കുകയും, സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
Advertisements


