അരീക്കര മഹോത്സവം 16 മുതൽ

അരീക്കര: അരീക്കര ശ്രീനാരായണസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരചതയം മഹോത്സവത്തിന് 17 ന് കൊടിയേറി 22ന് സമാപിക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ അനീഷ് പുല്ലുവേലിൽ, കൺവീനർ സജീവ് വയല,
ചെയർ പേഴ്സൺ സുജാത ഷാജു, കൺവീനർ കെ വി ഹരിദാസ്, രാജൻ വട്ട പ്പാറ, സാബു മൂലയിൽ, മണിക്കുട്ടൻ ആകാശ് നിവാസ് എന്നിവർ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി മേലുകാവ് ഘടനാനന്ദനാഥ പാദ തീർത്ഥ, മേൽശാന്തി മുത്തോലപുരം പീതാംബരൻ, അജയ് ശാന്തി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
16 ന് വൈകിട്ട് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും.
17 ന് 6.30 ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർ മുഖത്ത് കൊടിയേറ്റ്. 7.30 ന് വീരനാട്യം.

Advertisements

18 ന് പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10 ന് സർപ്പപൂജ, 1 ന് അന്നദാനം, വൈകിട്ട് 5 ന് പൂമൂടൽ, 7.30 ന് ക്ലാസിക്കൽ ഡാൻസ്, 8.30 ന് തിരുവാതിര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

19 ന് രാവിലെ വിവിധ ക്ഷേത്ര ചടങ്ങുകൾ, 1 ന് അന്നദാനം, വൈകിട്ട് 7 ന് സ്കോളർഷിപ്പ് വിതരണം, 7.30 ന് മെന്റലിസം& മാജിക് ഷോ, 8.15 ന് കൈകൊട്ടിക്കളി.

20 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6. 45 ന് അരീക്കര ശ്രീനാരായണ യു.പി സ്കൂളിന്റെ വാർഷിക ആഘോഷ കലാപരിപാടികൾ- വർണോത്സവം നടക്കും.

പ്രസിദ്ധമായ അരീക്കര കാവടി ഘോഷയാത്ര 21 വൈകിട്ട് 5.30 ന് ഉഴവൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നും പുറപ്പെടും. പഞ്ചവാദ്യം, രഥം, ആട്ടക്കാവടി, കൊട്ടക്കാവടി, തിറയാട്ടം, ശിങ്കാരിമേളം, പാണ്ടിമേളം, നാദസ്വരമേളം, മയൂര നൃത്തം, ഫ്ലവർ ഡാൻസ്, വിവിധ കലാരൂപങ്ങൾ, ഫാൻസി എലിഫന്റ്, കുമ്മാട്ടി, വള്ളുവനാടൻ കാള, ദേവനൃത്തം, അർജുന നൃത്തം, ഗരുഡൻ,തെയ്യക്കോലം, ഉത്സവ ഫ്ലോട്ട്, പേപ്പർ ബ്ലാസ്റ്റ്,ലൈറ്റ് ഡി.ജെ, കൈകൊട്ടിക്കളി,ഭജൻസ് എന്നിവ അകമ്പടി ഏകും. കാവടി ഘോഷയാത്രയിൽ നൂറുകണക്കിന് വനിതകൾ താലപ്പൊലിയേന്തും. ഉഴവൂർ ടൗണിൽ ഹൃദയജപലഹരി നടക്കും. 6.30 ന് ഘോഷയാത്രയ്ക്ക്
സ്വീകരണം നൽകും. 8.30 ന് കാവടി വരവേൽപ്പ്, 9.30 ന് പള്ളിവേട്ട.

22 ന് മകര ചതയം മഹോത്സവം. ഉച്ചകഴിഞ്ഞ്
3.30 ന് കാഴ്ച ശ്രീബലി, വൈകിട്ട് 5 ന് വെളിയന്നൂർ പെരുമറ്റം മഹാദേവക്ഷേത്ര കുളക്കടവിലേക്ക് ആറാട്ട് പുറപ്പാട്, 5.30 ന് വെളിയന്നൂരിൽ നിന്നും ആറാട്ട് സ്വീകരണ ഘോഷയാത്ര, 6 ന് ആറാട്ട്, ഘോഷയാത്രയ്ക്ക് പഞ്ചവാദ്യം, രഥം, ആട്ടക്കാവടി, ശിങ്കാരിമേളം, ഗരുഡൻ, താലപ്പൊലി എന്നിവ അകമ്പടിയേകും.
6.45 ന് ആറാട്ട് വരവേൽ പ്പ്, വലിയ കാണിക്ക. 7 ന് ഗാനമേള.

Hot Topics

Related Articles