കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി കൂവപ്പല്ളി കാരികുളം കുളിരുപ്ലാക്കൽ വീട്ടിൽ മെറിൻ ജെയിംസി(27)നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പിടികൂടിയത്. ഇന്ന് വെളുപ്പിന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ഭാഗത്ത് വെച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എസ്.ഐ. അനിൽകുമാർ എം.പി., ഡ്രൈവർ സിപിഒ അൻസാർ ഹംസ്സ, ഹോം ഗാർഡ് റെജി എന്നിവരടങ്ങുന്ന പോലീസ് സംഘം സംശയസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്നും 0.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements


