തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം : കഥകളിയിൽ പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിന് വിജയം

കോട്ടയം : തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കഥകളി ഗ്രൂപ്പ് മത്സരത്തിൽ എ ഗ്രേഡ് നേടിയ പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ.
പങ്ങട എസ്.എച്ച് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അനുരഞ്ജനാ അനിൽ – ബ്രാഹ്മണൻ (കൂരോപ്പട നാഞ്ഞിലത്ത് അനിൽ കൂരോപ്പടയുടെയും ലേഖാ സി.വി യുടെയും മകൾ).
ആൻമരിയ ഷിനു – രുഗ്മിണി ( കൂരോപ്പട കൂറ്റൻപാറ ഷിനുവിന്റെയും മഞ്ജു ഷിനുവിന്റെയും മകൾ).
ദേവികാ ദേവദാസ് – കൃഷ്ണൻ (കൂരോപ്പട വിലങ്ങക്കുന്നേൽ ദേവദാസിന്റെയും വിജയാ ദേവദാസിന്റെയും മകൾ) എന്നിവരാണ് കഥകളി ഗ്രൂപ്പ് മത്സരത്തിൽ വിവിധ വേഷത്തിൽ പങ്കെടുത്തത്.
പ്രശസ്ത കഥകളി നടൻ കലാമണ്ഡലം എബിൻ ബാബുവാണ് ഗുരു നാഥൻ.

Advertisements

Hot Topics

Related Articles