മഹിളാ കോൺഗ്രസിന്റെ വിജയ് പോരാളി സംഗമം പത്തനംതിട്ടയിൽ നടത്തി

പത്തനംതിട്ട : 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളെ അനുമോദിക്കുന്നതിനായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘സിത്താര 2026’ പത്തനംതിട്ട ഡിസിസി ഹാളിൽ നടത്തി . ജില്ലാ പ്രസിഡണ്ട് രജനി പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.

Advertisements

പത്തനംതിട്ട ജില്ലയിലെ ഉജ്ജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മഹിളാ കോൺഗ്രസിലെ എല്ലാ പ്രവർത്തകരെയും അനുമോദിച്ചു. ഡിസിസി പ്രസിഡണ്ട് പ്രഫ:സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ . ജെബി മേത്തർ എം പി മത്സരാർത്ഥികളെയും പിന്നിൽ പ്രവർത്തിച്ച മഹിളാ കോൺഗ്രസിന്റെ പ്രവർത്തകരെയും ഷാൾ അണിയിച്ച് ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലയത്ത് സരളാദേവി,എ ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, ദീനാമ റോയ്, സിന്ധു അനിൽ, എലിസബത്ത് അബു, ലാലി ജോൺ, മഞ്ജു വിശ്വനാഥ്,ആശാ തങ്കപ്പൻ,അനിലാദേവി, വിനീത അനിൽ ബിനിലാൽ,എൽസി ക്രിസ്റ്റഫർ, ജ്ഞാനമണി, സജിത,പ്രസീരഘു,, അമ്പിളി,സുജാത മോഹൻ അന്നമ്മ ഫിലിപ്പ്,ജിജി ജോൺ മാത്യു,മേഴ്സി പാണ്ടിയത്ത്, സജിനി മോഹൻ,സ്വപ്ന സൂസൻ ഉഷ തോമസ് അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles