എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം ശബരിമലയിലെ കൊള്ള പുറത്തുവരില്ല സിബിഐ അന്വേഷണം വേണം:ലിജിൻലാൽ

കോട്ടയം : സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന വലതു മുന്നണിയും ദേവസംബോർഡ് ബോർഡ്‌ ക്ഷേത്രങ്ങളെ കൊള്ളസങ്കേതമാക്കി മാറ്റിയ കഥകൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത് എന്നും എന്നാൽ ഇതിനെതിരെ ശക്തമായ നടപടി എടുക്കാൻ പിണറായി സർക്കാർ കാണിക്കുന്ന നിസംഗതാ വിശ്വാസി ജനസമൂഹത്തിനെ ആശങ്കയിൽ ആക്കുന്നു എന്നും ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ,
ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേദസമരം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
പിണറായി വിജയന്റെ കീഴിൽ ഉള്ള പോലീസ് നടത്തുന്ന എസ് ഐ ടി അന്വേഷണം കൊണ്ട് ഇ കൊള്ളയിലെ എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരാൻ സാധിക്കില്ല എന്നും,മറ്റു നേതാകളിലേക്ക് അന്വേഷണം എത്താത്തിരിക്കാൻ ഉള്ള നീക്കം നടക്കുന്നു എന്നും, അതിന്റെ തെളിവാണ് കമ്മ്യൂണിസ്റ്റ്‌ നേതാവും മുൻ mla കൂടിയായ പദ്മകുമാർ അറസ്റ്റിൽ ആയി ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ അദ്ദേഹത്തെ പാർട്ടി തള്ളിപ്പറയുകയോ പുറത്താക്കുകയോ ചെയ്യാത്തത് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പന്റെ മുൻപിൽ പോലും കൈകൂപ്പത മുൻ ദേവസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അടക്കം ഉള്ളവർ പോറ്റിയുടെ മുൻപിൽ തൊഴുകൈകളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് നമ്മളെല്ലാവരും കണ്ടതാണെന്നും, അങ്ങനെ ഉള്ള പോറ്റിയുമായി ശബരിമല കൊള്ളയിൽ സിപിഎം നടത്തിരിക്കുന്ന ഗുഡാലോചനകൾ എന്തൊക്കെ എന്ന് പുറത്തുവരണം എന്നും അത് വിശ്വാസികളുടെ ആവശ്യമാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

എന്റെ വിഷയത്തിൽ സിപിഎം മാത്രമല്ല കോൺഗ്രസ്‌ ബന്ധവും അന്വേഷിക്കണം എന്നും സോണിയ ഗാന്ധിയും പോറ്റിയുമായി നടത്തിയ കൂടികഴിച്ച എന്തിനു ആയിരുന്നു എന്നും ഇതിനു അവസരം ഒരുക്കിയ 2കോൺഗ്രസ്‌ എംപിമാരുടെ ബന്ധവും എന്ത് എന്ന് പുറത്തുവരണം, ഇതിനു എസ് ഐ ടി ക്കു സാധിക്കില്ല എന്നും സോണിയ ഗാന്ധിക്കു ഒരു നോട്ടീസ് നൽകാൻ പോലും ഇവർക്ക് സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയുടെ പേര് വന്നതോടുകൂടി കേരളത്തിലെ പ്രതിപക്ഷം എന്റെ വിഷയത്തിൽ ഉള്ള പ്രതിഷേധം അവസാനിപ്പിച്ചു അവസ്ഥ ആണ് നാം കാണുന്നത് എന്നും,അന്വേഷണം സിബിഐക്കു വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി കോട്ടയം കോട്ടയം മണ്ഡലം അധ്യക്ഷൻ വി പി മുകേഷ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ,ബിജെപി മദ്യമേഖ ഉപദ്യക്ഷൻ ടി എൻ ഹരികുമാർ, ജില്ലാ ഉപദ്യക്ഷൻ അരുൺ മൂലടം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ ശങ്കരൻ, വിനു ർ മോഹൻ, മണ്ഡലം ഉപദ്യക്ഷൻ ബിജുക്കുമാർ, സംസ്ഥാന സമതി അംഗങ്ങൾ ആയ സി എൻ സുഭാഷ്, നന്ദൻ നട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles