വൈക്കം: ഗോരഖ്പൂർ രൂപതയുടെ ആദ്യ ബിഷപ്പ് റവ. ഡോ. ഡൊമനിക് കോക്കാട്ട് സി എസ് ടി (94) അന്തരിച്ചു. വൈക്കം പള്ളിപ്രത്തുശേരിയിൽ പരേതരായ കുര്യൻ കോക്കാട്ട്, മറിയം ദമ്പതികളുടെ മകനായിരുന്നു. 1932 ഫെബ്രുവരിയിൽ ജനിച്ച അദ്ദേഹം 1960 ഒക്ടോബർ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1984ൽ ബിഷപ്പായി. സഹോദരങ്ങൾ: പരേതരായ ഐസക്ക്, ആൻ്റണി,ജോയി, കൊച്ചുത്രേസ്യ.
Advertisements


