ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം യുവ്‌രാജ് സിംഗ് തന്റെ ശിഷ്യനായ അഭിഷേക് ശർമയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകരെ പൊട്ടിച്ചിരിപ്പിച്ചു.
Advertisements
ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ അഭിഷേക് വെറും 14 പന്തില്‍ അർധസെഞ്ചുറി നേടിയെങ്കിലും, യുവ്‌രാജിന്റെ 12 പന്തില്‍ 50 എന്ന ലോക റെക്കോർഡ് മറികടക്കാൻ സാധിക്കാതിരുന്നതാണ് ട്രോളിന്റെ കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുവാഹത്തി ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അഭിഷേകിന്റെ ബാറ്റിംഗ് പ്രകടനം നിർണായകമായി. 20 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെ നിന്ന അഭിഷേക്, ഇന്ത്യൻ ബാറ്റിംഗ് നിരക്ക് മികച്ച തുടക്കമാണ് നല്‍കിയത്.


