കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാൾ ആഘോഷത്തിലെത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം വഞ്ചിനാട് എക്സ്പ്രസിന് 26,27,28 തിയതികളിൽ വൈക്കം റോഡ് റെയിൽവേസ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെ എറണാകുളത്തുനിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയിൽ രാവിലെ 5.57നും തിരികെയുള്ള യാത്രയിൽ രാത്രി 9.30നുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഒരുമിനിറ്റ് സമയമാണ് സ്റ്റോപ്പ്.
ദൂരസ്ഥലങ്ങളിൽ നിന്നടക്കമെത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം വഞ്ചിനാട്, വേണാട് എക്സ്പ്രസുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാവാശ്യപ്പെട്ട് പള്ളി അധികാരികൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, മോൻസ് ജോസഫ് എംഎൽഎ , റെയിൽവേ ഡിവിഷണൽ മാനേജർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. താൽക്കാലിക സ്റ്റോപ്പ് അനുവദിക്കുന്നതിൽ വൈക്കം റോഡ് യൂസേഴ്സ് ഫോറവും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു.


