ഐഎസ്‌എല്‍ മത്സരക്രമത്തില്‍ ധാരണയായി: ബ്ളാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കില്ല

കോഴിക്കോട് : ഐഎസ്‌എല്‍ മത്സരക്രമത്തില്‍ ധാരണയായി. മത്സരക്രം അനുസരിച്ച്‌ ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും.ഉദ്ഘാടന മത്സരത്തില്‍ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഫെബ്രുവരി 14ന് കൊല്‍ക്കത്തയില്‍ വൈകീട്ട് 5 മണിക്കാണ് മത്സരത്തിന് കിക്കോഫ് ആകുക.

Advertisements

ഐഎസ്‌എല്ലിലെ മെയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. മത്സരക്രമം അനുസരിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മുംബൈ സിറ്റി എഫ് സി ആണ് എതിരാളികള്‍. ഫെബ്രുവരി 28, മാർച്ച്‌ 7,21 ,ഏപ്രില്‍ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.

Hot Topics

Related Articles