മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കൊച്ചി : മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് പത്തനംതിട്ട ജില്ല സെഷൻസ് കോടതി ഉത്തരവ് പറയും. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Advertisements

പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 17 ദിവസത്തിലേറെയായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുകയാണ്. കഴിഞ്ഞദിവസം വാദം പൂർത്തിയായ ജാമ്യ അപേക്ഷയിൽ ഉത്തരവ് പറയാൻ ഇന്നത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ് മാത്രമായിരിക്കും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക.

Hot Topics

Related Articles