പത്ര പ്രവർത്തകരുടെ പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം; വർധിപ്പിച്ചത് 1500 രൂപ

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആനുകൂല്യം. സംസ്ഥാനത്തെ പത്ര പ്രവർത്തക പെൻഷൻ 13000 രൂപയാക്കി ഉയർത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. 1500 രൂപ കൂട്ടിയതാണ് പ്രഖ്യാപനം. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. 1500 കൂട്ടുന്നതോടെ 13000 രൂപ പെൻഷനായി ലഭിക്കും.

Advertisements

മന്ത്രി ബാലഗോപാലിനെ അഭിനന്ദിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രം​ഗത്ത്. പെൻഷൻ 1500 രൂപ കൂട്ടിയ മന്ത്രിയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി യൂണിയൻ ഭാരവാഹികൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. ജില്ലാ നേതാക്കൾ നേരിട്ടും പ്രീ ബജറ്റ് ചർച്ചയിലും പെൻഷൻ വർധിപ്പിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിമാസ പെൻഷൻ തുക 20,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

Hot Topics

Related Articles