ഈരാറ്റുപേട്ടയിൽ എക്സൈസിന്റെ മിന്നൽ പരിശോധന

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ,എക്സൈസ് ഇൻ്റെലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നുപരിശോധന. ഈരാറ്റുപേട്ട റേഞ്ച് പരിധിയിലെ മേലുകാവ്, പണ്ഡിയാമ്മാവ് എന്നിവിടങ്ങളിൽ
കേന്ദ്രികരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന.
പരിശോധനയിൽ അനധികൃത മായി ഒന്നും കണ്ടെത്തിയില്ല.
വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Advertisements

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനെ കൂടാതെ പ്രി വെന്റീവ് സ്റ്റാൻലി ചാക്കോ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ശിവൻ കുട്ടി, സുഭാഷ്‌ എൽ, ഷാജി വി.എം, സിവിൽ എക്സൈസ് ഓഫീസർ സാജിദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ എന്നിവരും പങ്കെടുത്തു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1)എക്സൈസ് കോട്ടയം ജില്ല -0481 2562211
2)എക്സൈസ് കോട്ടയം ജില്ല ഇന്റലിജിൻസ് ഓഫീസ് – 9400069523

3)എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ, ഈരാറ്റുപേട്ട – 9400069519 4)എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, പാലാ – 9400069511 നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

Hot Topics

Related Articles